Connect with us

Kerala

വിഴിഞ്ഞത്ത് മനപ്പൂര്‍വമായ മാനവികതാ ധ്വംസനം; സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ

സമരക്കാരെ മതതീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്നത് ശരിയല്ല.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ. സമരത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി സംശയാസ്പദമാണെന്ന് സഭ ആരോപിച്ചു.

സമരക്കാരെ മതതീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്നത് ശരിയല്ല. വിഴിഞ്ഞത്ത് തീരദേശവാസികള്‍ നേരിടുന്നത് മനപ്പൂര്‍വമായ മാനവികതാ ധ്വംസനമാണ്.

ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പിനും സഹായ മെത്രാനുമെതിരെ കേസെടുത്തത്ത് അപലപനീയമാണ്. എന്നാല്‍, അക്രമ സമരങ്ങളെ ന്യായീകരിക്കാനാകില്ലെന്നും സഭ വ്യക്തമാക്കി. വിശ്വാസ കൂട്ടായ്മയായ അല്‍മായ ഫോറത്തിന്റെ പേരിലാണ് സഭ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.

---- facebook comment plugin here -----

Latest