Connect with us

Kerala

ഡല്‍ഹി സര്‍വകലാശാലാ അധ്യാപികയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; തലയിൽ ആഴത്തിലുള്ള മുറിവ്

കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സത്യം അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി വസുന്ധര എന്‍ക്ലേവിലെ ഫ്‌ലാറ്റില്‍ ഡല്‍ഹി സര്‍വകലാശാലാ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സത്യം അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍.

ദേവോസ്മിതയുടെ സഹോദരി ദേവാരതി പോള്‍ ആണ് തന്റെ സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വ്യാഴാഴ്ച പോലീസിനെ അറിയിച്ചത്. രാവിലെ മുതല്‍ ഫ്‌ലാറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും ദേവോസ്മിത ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്നുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പൂട്ട് തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ഇവര്‍ മൊഴിനല്‍കി.

കാഠിന്യമുള്ള എന്തോ വസ്തുകൊണ്ട് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. തലയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നും കയ്യിലെ ഞരമ്പുകള്‍ മുറിച്ച നിലയിലാണെന്നും പോലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എല്‍ ബി എസ് ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. വീട്ടിലെ ആഭരണങ്ങളും പണവും നഷ്ടപ്പെടാത്തതിനാല്‍ കവര്‍ച്ചാശ്രമത്തിനിടെയുള്ള കൊലപാതകമാകാന്‍ ഇടിയില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും അന്വേഷണത്തിനായി വിവിധ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights:
Delhi University assistant professor Devosmita Paul was found dead in her Vasundhara Enclave flat. Her sister discovered the body after breaking open the locked door on Thursday. Preliminary reports indicate she died from a severe head injury and police have registered a murder case.

Latest