Connect with us

Ongoing News

കൊല്‍ക്കത്തയെ കീഴടക്കി ഡല്‍ഹി; വിജയം നാല് വിക്കറ്റിന്

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ഒരു ഓവര്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Published

|

Last Updated

മുംബൈ | ഐ പി എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് അനായാസ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഡല്‍ഹി നാല് വിക്കറ്റ് ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ഒരു ഓവര്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഡേവിഡ് വാര്‍ണര്‍ (26 പന്തില്‍ 42), റോവ്മാന്‍ പവല്‍ (16 പന്തില്‍ 33), ലളിത് യാദവ് (29 പന്തില്‍ 22), അക്ഷര്‍ പട്ടേല്‍ (17 പന്തില്‍ 24) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

നേരത്തെ, നിതിഷ് റാണ (34 പന്തില്‍ 57), ശ്രേയസ് അയ്യര്‍ (37 പന്തില്‍ 42) എന്നിവരുടെ ബാറ്റിംഗാണ് കൊല്‍ക്കത്തയെ 147ല്‍ എത്തിച്ചത്. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലും മുസ്തഫിസുര്‍ റഹ്്മാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

 

Latest