Connect with us

Kerala

കാറിടിച്ച് യുവാവിന്റെ മരണം; മുങ്ങിയ സ്വര്‍ണവ്യാപാരി അറസ്റ്റില്‍

തൃശൂരിലെ സ്വര്‍ണവ്യാപാരിയായ വിശാല്‍ (40) ആണ് അറസ്റ്റിലായത്.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. തൃശൂരിലെ സ്വര്‍ണവ്യാപാരിയായ വിശാല്‍ (40) ആണ് അറസ്റ്റിലായത്.

പാലക്കാട് സ്വദേശി രവി (55)യാണ് കാറിടിച്ചു മരിച്ചത്. കുറ്റുമുക്ക് പാടത്താണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വിശാലിന്റെ വീടിനു മുമ്പില്‍ വച്ചായിരുന്നു സംഭവം. മൃതദേഹം വഴിയിലുപേക്ഷിച്ച് വിശാല്‍ മുങ്ങുകയായിരുന്നുവെന്നാണ് വിവരം.

Latest