International
പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; ഒമ്പത് മരണം
ട്രക്കിനു നേരെ ആക്രമി തന്റെ ബൈക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ഇസ്‌ലാമാബാദ് | പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പത് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം.
സുരക്ഷാ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തെ തുടര്‍ന്ന് തകരുകയും കീഴ്‌മേല്‍ മറിയുകയും ചെയ്തു. പ്രദേശത്താകെ രക്തം തളംകെട്ടി കിടക്കുന്ന അവസ്ഥയാണ്.
24 മണിക്കൂറിനിടെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. സംഭവങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ജീവനക്കാര്‍ സഞ്ചരിച്ച ട്രക്കിനു നേരെ ആക്രമി തന്റെ ബൈക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
അഫ്ഗാനിസ്ഥനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍ ഇവിടെയാണ് ഇടക്കിടെ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്.







