Connect with us

Kerala

മാതാവിന്റെയും മകന്റെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍; ആത്മഹത്യയെന്ന് സൂചന

മുമ്പ് കുറുമ്പാച്ചി മലയില്‍ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ മാതാവും അനുജനുമാണ് മരണപ്പെട്ടവര്‍.

Published

|

Last Updated

മലമ്പുഴ | മാതാവിന്റെയും മകന്റെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ട്രെയിനിനു മുമ്പില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് സൂചന. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), ഷാജി (23) എന്നിവരാണ് മരിച്ചത്.

മലമ്പുഴ കടക്കാംകുന്ന് പാലത്തിന് സമീപത്താണ് സംഭവം. മുമ്പ് കുറുമ്പാച്ചി മലയില്‍ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ മാതാവും അനുജനുമാണ് മരണപ്പെട്ടവര്‍.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് മലമ്പുഴ പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056

Latest