Connect with us

Kerala

നാദാപുരത്ത് കോടതിക്കുള്ളില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം; പോലീസ് പരിശോധന ആരംഭിച്ചു

നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണ ശ്രമം. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലാണ് മോഷണശ്രമം നടന്നത്. ഇവിടെ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.

എന്തെങ്കിലും രേഖകളോ, വിലപിടിപ്പുള്ള വിവരങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. നാദാപുരം സി ഐ എവി ദിനേശിന്റെ നേതൃത്വത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്.