Connect with us

provocative speech

സി വി വര്‍ഗീസിന്റെ പ്രകോപന പ്രസംഗം: ഡി ജി പിക്ക് പരാതി നല്‍കി കെ പി സി സി

പ്രസംഗത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യമിട്ട് പ്രകോപന പ്രസംഗം നടത്തിയ ഇടുക്കി സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി. കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ശിഹാബുദ്ദീന്‍ കാരിയത്ത് ആണ് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ പരാതി നല്‍കിയത്. കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രസംഗത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കെ സുധാകരന്റെ ജീവിതം സി പി എമ്മിന്റെ ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ സി പി എമ്മിന് താത്പര്യമില്ലായെന്നുമായിരുന്നു വര്‍ഗീസിൻ്റെ പരാമർശം. ഇന്നലെ വൈകുന്നേരം ചെറുതോണിയില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം.

Latest