Connect with us

dollar smuggling

ഡോളർ കടത്തിൻ്റെ മുഖ്യ ആസൂത്രകൻ ശിവശങ്കറെന്ന് കസ്റ്റംസ് കുറ്റപത്രം

സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് എന്‍ ഐ എ പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മീഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

Published

|

Last Updated

കൊച്ചി | വിദേശത്തേക്ക് ഡോളര്‍ കടത്തിയതിൻ്റെ പ്രധാന ആസൂത്രകൻ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറെന്ന് കസ്റ്റംസിന്റെ കുറ്റപത്രം. ലൈഫ് മിഷന്‍ കരാറിലെ വഴിവിട്ട നീക്കങ്ങൾ ശിവശങ്കറിൻ്റെ നേതൃത്വത്തിലായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിലെ മിക്കഭാഗങ്ങളിലും ശിവശങ്കറിനെതിരെ ആരോപണങ്ങളുണ്ട്.

40 പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ് പ്രതികളാണുള്ളത്. യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാംപ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, എം ശിവശങ്കര്‍ എന്നിവരാണ് മറ്റുപ്രതികള്‍.

യു എ ഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നും കുറ്റപത്രത്തിലുണ്ട്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് എന്‍ ഐ എ പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മീഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest