Connect with us

National

ജമ്മു കശ്മീരിലെ വീടുകളിലും പള്ളികളിലും വിള്ളൽ കണ്ടെത്തി

വിളളലുണ്ടാകുന്നതിന്റെ കാരണം റോഡുകളുടെ നിര്‍മ്മാണവും വെള്ളക്കെട്ടും ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

ദോഡ | ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഒരു ഗ്രാമത്തിലെ 20-ലധികം വീടുകളിലും  മസ്ജിദുകളിലും വിള്ളലുകള്‍ കണ്ടെത്തി. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണെന്നും വിളളലുണ്ടാകുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് വിദഗ്ധരെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നൈ ബസ്തി ഗ്രാമത്തില്‍ അമ്പതോളം വീടുകളില്‍ വിളളൽ ദൃശ്യമായിട്ടുണ്ട്. ഇത്തരത്തില്‍ മലയോര ഗ്രാമങ്ങളില്‍ വീടുകള്‍ക്ക് വിളളലുണ്ടാകുന്നതിന്റെ കാരണം റോഡുകളുടെ നിര്‍മ്മാണവും വെള്ളക്കെട്ടും ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

 

---- facebook comment plugin here -----

Latest