loksabha election 2024
സിപിഎം സ്ഥാനാർഥികളായി; വടകരയിൽ കെ കെ ഷൈലജ; കണ്ണൂരിൽ എം വിജയരാജൻ, പത്തനംതിട്ടയിൽ തോമസ് ഐസക്
കോഴിക്കോട് എളമരം കരീമും എറണാകുളതത്ത് അധ്യപക സംഘടനാ നേതാവ് കെ ജെ ഷൈനും മത്സരിക്കും
 
		
      																					
              
              
            തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപട്ടികയിൽ അന്തിമതീരുമാനമായി. പ്രമുഖരെയാണ് സിപിഎം രംഗത്തിറക്കുന്നത്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനും വടകരയിൽ മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജയും കണ്ണൂരിൽ എം വി ജയരാജനും ജനവിധി തേടും. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ എസ് ഹംസയാകും സ്ഥാനാർഥി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമായത്. ഈ മാസം 26നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
എറണാകുളതത്ത് അധ്യപക സംഘടനാ നേതാവ് കെ ജെ ഷൈൻ, ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് വി വസീഫ്, കോഴിക്കോട് എളമരം കരീം, ആറ്റിങ്ങലിൽ വി ജോയി, പാലക്കാട് എ വിജയരാഘവൻ എന്നിവർ മത്സരിക്കും.
പത്തനംതിട്ടയിൽ മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്കാണ് സ്ഥാനാർഥി. കൊല്ലത്ത് എം മുകേഷും ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ്, കാസർകോഡ് എം വി ബാലകൃഷ്ണനും സ്ഥാനാർഥികളാകും.
സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
