Covid India
രാജ്യത്ത് 24 മണിക്കൂറിനിടെ 1.79 ലക്ഷം പേര്‍ക്ക് കൊവിഡ്; 146 മരണം
13.29 ആണ് പോസിറ്റിവിറ്റി നിരക്ക്.
ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,79,723 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,033 ഒമിക്രോണ്‍ കേസുകളുമുണ്ട്. കൊവിഡ് ബാധിച്ച് 146 പേര്‍ മരിച്ചിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ മൊത്തം എണ്ണം 3.57 കോടിയായി. മൊത്തം രോഗികളുടെ 2.03 ശതമാനമാണ് നിലവില്‍ രോഗം ബാധിച്ചവരുടെ എണ്ണം. 13.29 ആണ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര ടി പി ആര്‍ 7.92 ശതമാനമാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും കൊവിഡ് കുതിച്ചുയരുന്നുണ്ട്.







