Connect with us

Covid India

കുത്തനെ ഉയര്‍ന്ന് കൊവിഡ്; 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലേറെ കേസുകള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7%

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ മൂന്നാം തംരഗത്തില്‍ രാജ്യത്ത് കേസുകള്‍ കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7%. രോഗമുക്തി നിരക്ക് 95.20%. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12.7 ലക്ഷമാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5753 ആയി.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാല്‍പത്തി ആറായിരത്തില്‍ അധികം പേര്‍ക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ കേസുകളില്‍ റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ല്‍ അധികം പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തില്‍ എത്തി. പശ്ചിമ ബംഗാളില്‍ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്ന് 32.13 ശതമാനമായി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടി.

 

 

Latest