Connect with us

Ongoing News

കൊവിഡ്; യുഎസില്‍ ആപ്പിള്‍ ഐഫോണ്‍ സ്റ്റോറുകള്‍ പൂട്ടി

ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന നിര്‍ത്തിവച്ചിട്ടില്ല.

Published

|

Last Updated

ന്യൂയോര്‍ക്ക്| കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎസിലെ ആപ്പിള്‍ ഐഫോണ്‍ സ്റ്റോറുകള്‍ പൂട്ടി. ലോകവ്യാപാര കേന്ദ്രത്തിലേത് ഉള്‍പ്പെടെ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം പത്തിലേറെ കടകളാണ് താല്‍ക്കാലികമായി പൂട്ടിയത്. കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിയിലെ പത്തു ശതമാനം ജീവനക്കാര്‍ക്ക് നേരത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന നിര്‍ത്തിവച്ചിട്ടില്ല. ലോസാഞ്ചല്‍സ്, വാഷിങ്ടണ്‍ ഡിസി, ടെക്സാസ്, ജോര്‍ജിയ, ഒഹിയോ, ഫ്ളോറിഡ തുടങ്ങിയ നഗരങ്ങളിലും ചില സ്റ്റോറുകള്‍ പൂട്ടിയിട്ടുണ്ട്.

ഏതാനും ആഴ്ചകളായി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ആശുപത്രി കേസുകള്‍ വര്‍ധിച്ചതായി ആരോഗ്യമന്ത്രാലയം പറയുന്നു. വാക്സിനെടുക്കാത്ത കുട്ടികള്‍ക്കാണ് കൂടുതലും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ 28 വരെ 52,280,337 കൊവിഡ് കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 813,792 പേര്‍ മരണത്തിന് കീഴടങ്ങിയെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.

 

Latest