Connect with us

National

രാജ്യത്ത് 10,853 പേര്‍ക്ക് കൂടി കൊവിഡ്; 526 മരണം

12,432 പേര്‍ കൊവിഡ് മുക്തരായി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 24 മണിക്കൂറിനിടെ 10,853 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 526 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 12,432 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,44,845 ആയി.

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനമാണ്. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനവുമാണ്. രാജ്യത്ത് കൊവിഡ് മുക്തരുടെ ആകെ എണ്ണം 3,37,49,900 ആയി. 98.24 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്.