Connect with us

Kerala

അടിമാലിയില്‍ മരുമകന്റെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്

വീട്ടില്‍ നിന്നും ബഹളം കേട്ടെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

അടിമാലി | അടിമാലിയില്‍ മരുമകന്റെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്.അടിമാലി ഇരുന്നൂറേക്കര്‍ അഞ്ചാനിക്കല്‍ ബേബി(60) , ഭാര്യ എല്‍സി (58) എന്നിവര്‍ക്കാണ് മരുമകനില്‍ നിന്നും ചിരവകൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് പാറത്തോട് മടത്തിപ്പറമ്പില്‍ ടിന്‍സിനെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തു.

ബേബിക്കും എല്‍സിക്കും മുഖത്തിനും തലക്കുമാണ് പരുക്കേറ്റത്. ദമ്പതികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപാന ശീലമുള്ള ടിന്‍സ് ഈ അടുത്തായി മദ്യപാനം നിര്‍ത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ടിന്‍സ് മദ്യപിച്ചു വരുകയും വീട്ടില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവാവ് ചിരവ എടുത്ത് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.വീട്ടില്‍ നിന്നും ബഹളം കേട്ടെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.