National
ദമ്പതികള്‍ വീടിനകത്ത് മരിച്ച നിലയില്‍; സംഭവം ബെംഗളൂരുവില്‍
രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബെംഗളൂരു | ദമ്പതികളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലാണ് സംഭവം. രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സമയത്ത് രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ രണ്ട് മക്കള്‍ ദാവണഗരെയിലുള്ള ശ്രുതിയുടെ വീട്ടിലാണ് താമസം.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlights:
A married couple was found dead inside their residence in Bengaluru under mysterious circumstances. Local police arrived at the scene and launched a detailed investigation to ascertain the cause of death. Further details regarding the incident are currently awaited as forensic teams examine the site.



