illicit liquor manufacturing
വ്യാജ മദ്യനിര്‍മാണം; സിനിമാ നടന്‍ കൂടിയായ ഡോക്ടറും സംഘവും പിടിയില്‍
1,200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

തൃശൂര്‍ | വ്യാജ മദ്യനിര്‍മാണ കേന്ദ്രം നടത്തിയ സിനിമാ നടന്‍ കൂടിയായ ഡോക്ടറും സംഘവും പിടിയില്‍. നടന്‍ ഡോ. അനൂപ് ഉള്‍പ്പെടെ ആറുപേരാണ് പെരിങ്ങോട്ടുകരയില്‍ എക്‌സൈസിന്റെ പിടിയിലായത്.
1,200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിത്.
---- facebook comment plugin here -----