Connect with us

International

ജപ്പാനെ അട്ടിമറിച്ച് കോസ്റ്റാറിക്ക

എതിരില്ലാത്ത ഒരു ഗോളിന് ജപ്പാനെ പരാജയപ്പെടുത്തി.

Published

|

Last Updated

ദോഹ |  കരുത്തരായ ജര്‍മനിയെ2-1ന് അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ വീഴ്ത്തി കോസ്റ്റാറിക്ക. എതിരില്ലാത്ത ഒരു ഗോളിന് ജപ്പാനെ പരാജയപ്പെടുത്തി.

81 ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളര്‍ ആണ് ലാറ്റിന്‍ അമേരിക്കക്കാരുടെ വിജയഗോള്‍ നേടിയത്. ബോക്‌സിന് തൊട്ടുവെളിയില്‍നിന്ന് ഫുള്ളര്‍ എടുത്ത ഷോട്ട് ജപ്പാന്‍ ഗോളിയെ കടന്ന് പോസ്റ്റിന്റെ ഇടത് മേല്‍ക്കൂരയില്‍ ഇടിച്ചുകയറി.കൃത്യമായ ഗെയിംപ്ലാനോടെ ഇറങ്ങിയ കോസ്റ്ററിക്കയ്ക്കു മുന്നില്‍ ജപ്പാന്‍ പതറുന്ന കാഴ്ചയാണ് ആദ്യപകുതിയില്‍ കണ്ടത്.

ആദ്യപകുതിയില്‍ തണുത്ത കളിയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. രണ്ടാം പകുതിയില്‍ ജപ്പാന്‍ ഉണര്‍ന്നു. തുടരെത്തുടരെ കോസ്റ്ററിക്കന്‍ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിച്ചുവെങ്കിലും പ്രതിരോധക്കോട്ട കെട്ടി കോസ്റ്ററിക്ക ജപ്പാന്റെ ആക്രമണത്തിന്റെ മുനയൊടിച്ചു .ഇതോടെ ഇതുവരെ ജപ്പാനോട് ജയിക്കാനായിട്ടില്ലെന്ന നാണക്കേടും കോസ്റ്റാറിക്ക തിരുത്തി

 

Latest