Connect with us

NSS

എന്‍ എസ് എസിലെ തര്‍ക്കം; രജിസ്ട്രാറുടെ രാജി ചോദിച്ചുവാങ്ങി ജി സുകുമാരന്‍ നായര്‍

പി എന്‍ സുരേഷിന് എന്‍ എസ് എസില്‍ ലഭിക്കുന്ന പ്രാധാന്യമാണ് തര്‍ക്കത്തിന് കാരണം.

Published

|

Last Updated

ചങ്ങനാശ്ശേരി | എന്‍ എസ് എസ് രജിസ്ട്രാര്‍ പി എന്‍ സുരേഷിന്റെ രാജി ചോദിച്ചുവാങ്ങി ജന.സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘടനയില്‍ രൂപപ്പെട്ട തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. പ്രശ്‌നം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

രജിസ്ട്രാര്‍ എന്ന ഉദ്യോഗസ്ഥ സ്ഥാനത്ത് ആയിട്ടും പി എന്‍ സുരേഷിന് എന്‍ എസ് എസില്‍ ലഭിക്കുന്ന പ്രാധാന്യമാണ് തര്‍ക്കത്തിന് കാരണം. തന്റെ പിന്‍ഗാമിയായി സുരേഷിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ജി സുകുമാരന്‍ നായരുടെ നീക്കമെന്നാണ് പ്രധാന വിമര്‍ശനം. ശശി തരൂര്‍ പെരുന്നയിലെത്തിയപ്പോള്‍ ജി സുകുമാരന്‍ നായരോടൊപ്പം നിറഞ്ഞുനിന്നിരുന്നത് സുരേഷായിരുന്നു.