Connect with us

Kerala

വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം വേണം; കെഎം ഷാജിയെ ഇന്ന് പാണക്കാട്ടേക്ക് വിളിപ്പിച്ചു

ഇന്ന് രാവിലെ പത്തരക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്താനാണ് ഷാജിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം

Published

|

Last Updated

മലപ്പുറം |  വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജിയെ മുസ്ലിം ലീഗ് നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ പത്തരക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്താനാണ് ഷാജിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പി എം എ സലാമും ആബിദ് ഹുസൈന്‍ തങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

കെഎം ഷാജിക്കെതിരായ പടയൊരുക്കം കടുപ്പിച്ചിരിക്കുകയാണ് പികെ കുഞ്ഞാലിക്കുട്ടി പക്ഷം . ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ലീഗില്‍ അച്ചടക്ക സമിതി രൂപീകരിക്കാനുള്ള തീരുമാനം കെ എം ഷാജിയടക്കമുള്ള ചിലരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.

എല്‍ഡിഎഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്. ഇതിന്റെ പ്രതികരണമാണ് കെ എം ഷാജിക്കെതിരായ നീക്കമെന്നാണ് വിലയിരുത്തല്‍. കെഎസ് ഹംസയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.കെ എം ഷാജിയുടെ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും പ്രവര്‍ത്തക സമതയില്‍ കുറ്റപ്പെടുത്തലുണ്ടായി. വിദേശത്തായതിനാല്‍ ഷാജി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

 

---- facebook comment plugin here -----

Latest