Kerala
കോണ്‍ഗ്രസ് പഞ്ചായത്ത് മെംബറും മാതാവും തൂങ്ങിമരിച്ച നിലയില്‍; നാല് പേര്‍ കുറ്റക്കാരെന്ന് കുറിപ്പ്
വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍

തിരുവനന്തപുരം | കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേര്‍ന്ന ചായിപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തി്‌ന് കാരണക്കാര്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തത്
---- facebook comment plugin here -----