Connect with us

Congress Groupism

താരിഖ് അന്‍വറിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍

താരിഖ് അന്‍വര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ഗ്രൂപ്പുകള്‍ക്ക് പരാതി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ ഡി സി സി പ്രസിഡന്റ് പട്ടിക പുറത്ത് വന്നതിന് പിന്നാലെയുണ്ടായ കോണ്‍ഗ്രസിലെ പോരില്‍ വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ ഹൈക്കമാന്‍ഡ് പ്രതിനിധിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഗ്രൂപ്പുകള്‍. കേരത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെയാണ് ഗ്രൂപ്പുകള്‍ തിരിഞ്ഞിരിക്കുന്നത്.

താരിഖ് അന്‍വര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ഗ്രൂപ്പുകള്‍ക്ക് പരാതി. അദ്ദേഹത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ് എ, ഐ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നത്. കേരളത്തിലെ വിഷയങ്ങളില്‍ മോശമായാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയുടെ ഇടപെടല്‍ എന്ന് ഗ്രൂപ്പുകള്‍ക്ക് അമര്‍ഷമുണ്ട്.

ഡി സി സി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടല്‍ തന്നെയുണ്ടായിരുന്നു. നേതാക്കള്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നത് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഇനി ഒരു വിവാദത്തിനില്ലെന്ന് കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Latest