Connect with us

National

കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു: ജെ പി നദ്ദ

രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധ ടൂള്‍ കിറ്റിന്റെ ഭാഗമെന്നും നദ്ദ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധ ടൂള്‍ കിറ്റിന്റെ ഭാഗമെന്നും നദ്ദ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു. രാഹുല്‍ രാജ്യത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണെങ്കില്‍ നിശബ്ദത പാലിക്കാന്‍ ആകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമേ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാവൂവെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാല്‍ അദാനി വിഷയം ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

 

 

 

Latest