Kerala
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു
പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളുമായതിന് പിന്നാലെയാണ് പോലീസ് നടപടി.
കോഴിക്കോട് | യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് കലക്ടേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളുമായതിന് പിന്നാലെയാണ് പോലീസ് നടപടി. സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ പോലീസിന് നേരെ ചെറിയ തോതില്‍ കല്ലേറുമുണ്ടായി. പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഇവിടെ റോഡ് ഉപരോധിക്കുകയുമുണ്ടായി . പത്തനംതിട്ടയിലുണ്ടായ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.







