Connect with us

National

വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരം; ബിജെപി പ്രവര്‍ത്തകന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറില്‍ നിന്ന്‌ 81,000 രൂപ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി.

Published

|

Last Updated

കോയമ്പത്തൂര്‍|കോയമ്പത്തൂരില്‍ ബിജെപി പ്രവര്‍ത്തകനില്‍ നിന്നും 81,000 രൂപ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി. പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറില്‍ വച്ച് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലയിംഗ് സ്‌ക്വാഡ് പരിശോധന നടത്തിയത്. പിടികൂടിയ പണം പേരൂര്‍ തഹസീല്‍ദാര്‍ ഓഫീസിലേക്ക് മാറ്റി.

കോയമ്പത്തൂരില്‍ കെ.അണ്ണാമലൈയാണ് ബിജെപി സ്ഥാനാര്‍ത്ഥി. വോട്ടുചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് ഒരു രൂപ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് പണം പിടികൂടിയത്.