Kerala
അമ്പലപ്പുഴ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം
അമ്പലപ്പുഴ| വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട് പുന്നമൂട്ടില്‍ സംനാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. യാത്ര പോകാനായി ഒരുങ്ങി ആഭരണങ്ങള്‍ എടുക്കാനായി അലമാര തുറന്നപ്പോളാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
---- facebook comment plugin here -----




