Connect with us

Kerala

കെ കെ ശൈലജയെ അപമാനിച്ചെന്ന പരാതി; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

ന്യൂ മാഹി പഞ്ചായത്ത് അംഗം അസ്‌ലമിനെതിരെയാണ് കേസ്. വാട്‌സാപ്പില്‍ വ്യാജ വീഡിയോ പങ്കുവെച്ചെന്നാണ് പരാതി.

Published

|

Last Updated

കോഴിക്കോട് | വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. വ്യാജ പ്രചാരണം നടത്തിയ മുസ്ലിം ലീഗ് നേതാവിനെതിരെയാണ് കേസെടുത്തത്.

ന്യൂ മാഹി പഞ്ചായത്ത് അംഗം അസ്ലമിനെതിരെയാണ് കേസ്. വാട്സാപ്പില്‍ വ്യാജ വീഡിയോ പങ്കുവെച്ചെന്നാണ് പരാതി.

മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. ശബ്ദസന്ദേശം അസ്‌ലമിന്റേതാണെന്ന് പോലീസ് കണ്ടെത്തി.

കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പാണ് അസ്ലമിനെതിരെ ചുമത്തിയിട്ടുള്ളത്.

 

 

Latest