Connect with us

Kerala

സംസ്ഥാനത്ത് കോളജുകള്‍ വീണ്ടും സജീവമായി; ഒന്നും രണ്ടും വര്‍ഷ ബിരുദതല ക്ലാസുകള്‍ തുടങ്ങി

പരസ്പരം നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം സഹപാഠികള്‍ പങ്കുവെച്ചു.

Published

|

Last Updated

തിരുവനന്തപുരം|  നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ കോളജുകളില്‍ ഡിഗ്രിതലത്തില്‍ ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം ബാച്ചുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് കോളജുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കോളജുകള്‍ അടച്ചിട്ടിരുന്നത്. ക്ലാസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കോളജുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി അണുവിമുക്തമാക്കിയിരുന്നു. പരസ്പരം നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം സഹപാഠികള്‍ പങ്കുവെച്ചു.

അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികള്‍ക്കു പോലും ഇന്നാണ് ആദ്യമായി ക്ലാസിലേക്ക് എത്താന്‍ കഴിയുന്നത്. അവരുടേയും ക്യാമ്പസിലെ പഠന ദിവസമാണിന്ന്.

സംസ്ഥാനത്തെ കോളജുകള്‍ കഴിഞ്ഞയാഴ്ച തുറക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കോളജ് തുറക്കല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.