Connect with us

cooking

തേങ്ങാകൊത്ത് പകുവട

വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരമാണ് ഇന്നത്തെ രുചിയിടത്തിൽ

Published

|

Last Updated

വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരമാണ് ഇന്നത്തെ രുചിയിടത്തിൽ.

ചേരുവകൾ

ഇഞ്ചി – 1 1/2 ടേബിൾ സ്പൂൺ
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 1 ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് -1/2 കപ്പ്‌
സവാള – 1
ആട്ട – 2 കപ്പ്‌
ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തേങ്ങാക്കൊത്ത്, സവാള, ആട്ടപ്പൊടി എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. 1 1/2 കപ്പ്‌ വെള്ളമെടുത്ത് അൽപ്പാൽപ്പം അതിലൊഴിച്ച് ചപ്പാത്തി മാവ് രൂപത്തിൽ കുഴച്ചെടുക്കുക. അധികം ടൈറ്റ് ആകാതെ വേണം കുഴച്ചെടുക്കാൻ. അടുപ്പത്ത് എണ്ണ ചൂടാക്കാൻ വെക്കുക. നന്നായി ചൂടായതിന് ശേഷം ഫ്ലയിം കുറച്ച് അതിലേക്ക്, രണ്ട് കൈയും നനച്ച് ഓരോ ഉരുളകൾ എടുത്ത് കൈവെള്ളയിൽ വെച്ച് പരത്തി എണ്ണയിലിട്ട് വറുത്തുകോരുക.

mubeenae2020@gmail.com

Latest