Kerala
സിഎംആര്‍എല്‍- എക്സാലോജിക് കേസ്; ടി വീണയ്ക്ക് സമന്‍സ് അയയ്ക്കുന്നതില്‍ ഇന്ന് തീരുമാനം
ഇ ഡിയുടെ നിര്‍ണായക അവലോകന യോഗം ഇന്ന് ചേരും.
തിരുവനന്തപുരം| സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ ടി വീണയ്ക്ക് സമന്‍സ് അയയ്ക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക അവലോകന യോഗം ഇന്ന് ചേരും. സിഎംആല്‍എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ശരണ്‍ എസ് കര്‍ത്തയെയും ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
പരിശോധനയില്‍ പിടിച്ചെടുത്ത രേഖകള്‍ അന്വേഷണസംഘം വിശദമായി പരിശോധിക്കും. മൊബൈല്‍ ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആസ്തികളിലും ബേങ്ക് രേഖകളിലും വിശദമായ പരിശോധന നടക്കും.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പോലീസിനെ ആക്രമിച്ചതിലും സിപിഐഎം പ്രവര്‍ത്തകരുടെ വ്യാപക അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിടികൂടിയ 19 പേരില്‍ ഒരാള്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചിട്ടുണ്ട്. ഇനിയും രണ്ടുപേര്‍ പിടിയിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുളളത് മുഖ്യപ്രതികളാണ്. ഐപി ബിനു അടക്കമുളളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷയും നല്‍കുമെന്നാണ് വിവരം.
Content Highlights:
The Enforcement Directorate is holding a crucial review meeting today to make a final decision on issuing a summon to T Veena in connection with the CMRL-Exalogic case. Investigators are also set to requestion CMRL Joint Managing Director Sharan S Kartha and other top officials while examining seized asset and bank documents. Meanwhile, digital equipment including mobile phones confiscated during recent raids will be produced before the court today. Additionally, arrested CPIM workers including IP Binu who were involved in clashing with ED officials will be produced in court where they are expected to move bail applications.







