National
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഭീകരനെ വധിച്ചു
തുളി ഏരിയയിലെ ഗാലി സോഹാബില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.
ശ്രീനഗര്‍| ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
അതേസമയം തുളി ഏരിയയിലെ ഗാലി സോഹാബില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു. ഓഗസ്റ്റ് 21നും കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയിരുന്നു.







