Connect with us

Kerala

മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം

സംഭവത്തില്‍ ആറ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

Published

|

Last Updated

മലപ്പുറം | മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം. ബജറ്റ് അവതരണത്തിനു മുമ്പേ അഴിമതി ആരോപണം ഉയര്‍ത്തി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുമായി രംഗത്തെത്തി. ഇത് ബജറ്റ് അവതരണത്തെ തടസ്സപ്പെടുത്തുകയാണെന്ന് പറഞ്ഞ് യുഡിഎഫിന്റെ ഒരു കൗണ്‍സിലര്‍ പ്ലാക്കാര്‍ഡുകള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.ഇത് വന്‍ സംഘര്‍ത്തിനിടയാക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ അഴിമതി ഭരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്നും കാണിച്ചാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡും ബാനറുമായി പ്രതിഷേധിച്ചത്.

വനിതാ കൗണ്‍സിലര്‍മാരടക്കം കയ്യാങ്കളിയിലേക്കുത്തുന്ന സാഹചര്യമുണ്ടായി.തുടര്‍ന്ന് പോലീസ് എത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്.