Connect with us

Kerala

കൊല്ലം കടക്കലില്‍ സംഘര്‍ഷം; എസ് എഫ് ഐ ജില്ലാ നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Published

|

Last Updated

കൊല്ലം | കൊല്ലത്തെ കടക്കലില്‍ എസ് എഫ് ഐ, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എസ് എഫ് ഐ നേതാവിന് വെട്ടേറ്റു. സംഘടനയുടെ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കടയ്ക്കല്‍ എസ് എച്ച് എം കോളജിന് മുന്നിലാണ് ഏറ്റുമുട്ടലുണ്ടായത്.

കോളജില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയുധപൂജ നടത്തിയതായി എസ് എഫ് ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി ജെ പി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നാണ് ആരോപണം. എന്നാല്‍, ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബി ജെ പിക്കാര്‍ പറയുന്നത്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Latest