Connect with us

National

വിവാഹാലോചനയെ കുറിച്ച് അമ്മ പറഞ്ഞപ്പോൾ CJP സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പ്രതികരണം കേട്ടോ?

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്തതോടെയാണ് അഭിജീത്ത് ദീപ്കെ ശ്രദ്ധേയനാകുന്നത്.

Published

|

Last Updated

അഭിജിത്ത് ദീപ്കെ മാതാപിതാക്കൾക്ക് ഒപ്പം

ന്യൂഡൽഹി | നീറ്റ് യു ജി (NEET UG Protest) പരീക്ഷാ ചോർച്ച ആരോപണത്തെ തുടർന്ന് നടന്ന രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധത്തിലൂടെ ശ്രദ്ധേയനായ കോക്ക്റോച്ച് ജനതാ പാർട്ടി (Cockroach Janata Party) സ്ഥാപകൻ അഭിജീത്ത് ദിപ്കെയ്ക്ക് ധാരാളം വിവാഹാലോചനകൾ വരുന്നുവെന്ന വാർത്ത വൈറലായി കഴിഞ്ഞു. 30 വയസ്സുകാരനായ ഈ യുവ പ്രക്ഷോഭകൻ പൊതുശ്രദ്ധ നേടിയതോടെ വിവാഹാലോചനകളുടെ പ്രളയമാണെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ സി ജെ പി (CJP Leader) സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ ദീപ്കെയ്ക്ക് വിവാഹാലോചനകൾ വന്നിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മാതാവ് അനിത ദിപ്കെ പറയുന്നത്. ദീപ്കെയ്ക്ക് കഴിഞ്ഞ രണ്ട് വർഷമായി വിവാഹാലോചനകൾ വരുന്നുണ്ടെന്ന് അനിത ദീപ്കെ വെളിപ്പെടുത്തി. എങ്കിലും, തന്റെ മകന് ഇപ്പോൾ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും ആദ്യം സാമ്പത്തികമായി സ്വതന്ത്രനാകുക എന്നതാണ് അവന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. അഭിജീത്ത് ബോസ്റ്റണിലായിരുന്നപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാൽ പുഞ്ചിരിച്ചു എന്നല്ലാതെ അവൻ മറ്റൊന്നും പറഞ്ഞില്ലെന്നും അവർ പറയുന്നു.

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങളെത്തുടർന്ന് അഭിജീത്തിന് കൂടുതൽ അംഗീകാരം ലഭിച്ചതോടെ വിവാഹാലോചനകളും വർദ്ധിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു. മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകൾ വരുന്നുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.

Also Readപ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ CJP സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് വിവാഹ ആലോചനകളുടെ പ്രവാഹം നീറ്റ് (NEET Question Paper Leak) ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്തതോടെയാണ് അഭിജീത്ത് ദീപ്കെ ശ്രദ്ധേയനാകുന്നത്. കോക്ക്റോച്ച് ജനതാ പാർട്ടി എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അഭിജീത്ത് തുടക്കമിട്ട സമരം ഒടുവിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചു. കോടിക്കണക്കിന് ആളുകളാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ദീപ്കെയ്ക്ക് പിന്തുണ അറിയിച്ച് സി ജെ പിയുടെ പേജ് ഫോളോ ചെയ്യാൻ തുടങ്ങിയത്. ഒടുവിൽ ഡൽഹിയിൽ സമരം ആരംഭിച്ചതോടെ അത് ചരിത്രമായി മാറി. രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും വിദ്യാർത്ഥികളും യുവാക്കളും സമരഭൂമിയായ ജന്തർ മന്തിറിലേക്ക് അനുസ്യൂതം ഒഴുകിയതോടെ സി ജെ പി സമരം ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.

Content Highlights:

NEET UG protest leader Abhijeet Dipke gets many proposal calls. His mother says he focuses on career first. CJP won massive support.

---- facebook comment plugin here -----

Latest