Connect with us

china taiwan tension

തായ്‌വാന്‍ സന്ദര്‍ശിച്ച യു എസ് സ്പീക്കര്‍ക്ക് ചൈനയുടെ ഉപരോധം

Published

|

Last Updated

ബീജിംഗ് | തായ്വാന് പിന്തുണ അറിയിച്ച് അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചൈന. കഴിഞ്ഞ ദിവസം തായ്‌വാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധമേര്‍പ്പെടുത്തി. ഉപരോധം ഏത് രൂപത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയില്‍ പ്രവേശിക്കുന്നതിനും ചൈനീസ് സ്ഥാപനങ്ങളുമായി ബിസിനസ് നടത്തുന്നതിലുമാകും ഉപരോധമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് വിദേശകാര്യ മന്ത്രാലയം വിവധ തരത്തിലുള്ള ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടതായി ചൈനീസ് മാധ്യമമായ സി ജി ടി എന്‍ റിപ്പാര്‍ട്ട് ചെയ്തു.
തായ്വാന്‍ സന്ദര്‍ശനത്തിലൂടെ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ യു എസ് സ്പീക്കര്‍ നാന്‍സി പെലോസി ഇടപെട്ടു. ചൈനയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഗുരുതരമായി ദുര്‍ബലപ്പെടുത്തുന്നതാണ് അവരുടെ നീക്കമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.