Connect with us

Kuwait

വാക്‌സിനേഷന്‍ ചെയ്യാത്ത 18വയസിനു താഴയുള്ള കുട്ടികള്‍ക്കും കുവൈത്തിലേക്കു പ്രവേശിക്കാം

നിബന്ധനകളോടെയുള്ള ഈ സൗകര്യം ഒറ്റ തവണ മാത്രമേ അനുവദിക്കുകയുള്ളൂ.

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിക്കാത്ത 18വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുവൈത്തിലേക്കു പ്രവേശനം അനുവദിച്ചു കൊണ്ട് സിവില്‍ വ്യോമയാന അധികൃതര്‍ വിജ്ഞാപനം പുറപെടുവിച്ചു. നിബന്ധനകളോടെയുള്ള ഈ സൗകര്യം ഒറ്റ തവണ മാത്രമേ അനുവദിക്കുകയുള്ളൂ.

ഇവര്‍ രാജ്യത്ത് എത്തിയാല്‍ നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ കൊറന്റൈനും ഹോം കൊറന്റൈനും അനുഷ്ഠിക്കണം. ഇതോടൊപ്പം വാക്‌സിനേഷന്‍ എടുക്കുമെന്ന സത്യവാങ്മൂലവും നല്‍കണം. ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

 

Latest