Connect with us

Ongoing News

വീണ്ടും ഛേത്രി; ആദ്യ പാദം ബെംഗളൂരുവിന്

78-ാം മിനുട്ടിലാണ്‌ സുനില്‍ ഛേത്രി സ്‌കോര്‍ ചെയ്തത്.

Published

|

Last Updated

മുംബൈ | ഐ എസ് എല്‍ ഒന്നാം സെമിയിലെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ ബെംഗളൂരു എഫ് സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു മത്സരം സ്വന്തമാക്കിയത്. 78-ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. ഇതോടെ ഐ എസ് എല്‍ ഫൈനലിലേക്ക് ബെംഗളൂരു എഫ് സി ഒരു ചുവട് കൂടി അടുത്തു.

വിന്നേഴ്സ് ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് തന്നെയാണ് ബെംഗളൂരു വീഴ്ത്തിയത്. പകരക്കാരനായ ഇറങ്ങിയ ഛേത്രി കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയാണ് വലകുലുക്കിയത്.

വിവാദമായ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ബെംഗളൂരുവിന്റെ തുടര്‍ച്ചയായ പത്താം ജയമാണിത്. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും.
ഇതോടെ, ഈ മാസം 12ന് ബെംഗളൂരുവിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരം മുംബൈക്ക് നിര്‍ണായകമായി. രണ്ടാം സെമിയില്‍ നാളെ ഹൈദരാബാദ് എ ടി കെ മോഹന്‍ ബഗാനെ നേരിടും.

 

---- facebook comment plugin here -----

Latest