Connect with us

പ്രളയത്തില്‍ മുങ്ങി ചെന്നൈ നഗരം. ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലാണെന്ന് റിപ്പോര്‍ട്ട്. നഗരത്തിലെ അണ്ടര്‍ ബൈപാസുകള്‍ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ചെന്നൈ തീരത്തെ മിഗ്ജാം ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍- വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈ അടക്കം ആറ് ജില്ലകള്‍ക്ക് ഇന്ന് പൊതു അവധിയാണ്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നുള്ള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 26 വിമാന സര്‍വീസുകള്‍ വൈകും.വന്ദേ ഭാരത് അടക്കം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകള്‍ കൂടി റദ്ദാക്കി.

വീഡിയോ കാണാം

Latest