Connect with us

rain alert

മഴ മുന്നറിയിപ്പില്‍ മാറ്റം: ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മണിക്കൂറില്‍ 40-50 കി.മീ വേഗതയില്‍ കാറ്റിനും സാധ്യത

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം മഴകൂടുതല്‍ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.

കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40-50 കി.മീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മലയോര മേഖലയില്‍ ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും ആഗസ്റ്റ് 27 വരെ കേരളത്തില്‍ വ്യാപക മഴ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.