Kerala
ജെയ്ക്കിനെതിരെ കോൺഗ്രസിന്റെ പേരിൽ സൈബർ ആക്രമണം നടന്നെങ്കിൽ ക്ഷമ ചോദിക്കുന്നു: ചാണ്ടി ഉമ്മൻ
കോൺഗ്രസ് സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ
കോട്ടയം | പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. കോണ്‍ഗ്രസിന്റെ പേരില്‍ ആരെങ്കിലും സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ അതിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളില്‍ വിജയപ്രതീക്ഷയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ അനുഭവിച്ചവരാണ് പുതുപ്പള്ളിക്കാര്‍. ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ വികസന പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിയാമെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.







