Connect with us

Kerala

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

.തമിഴ്നാടിനു മുകളില്‍ കേരളത്തിന് സമീപമായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴക്ക് കാരണം.

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതി ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തമിഴ്നാടിനു മുകളില്‍ കേരളത്തിന് സമീപമായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴക്ക് കാരണം.

നവംബര്‍ 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബര്‍ 26 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 27 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്രന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.

 

Latest