National
ഹിമാചല്‍ പ്രദേശില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഏഴ് മരണം
കുട്ടികളുടെ തായ്കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഷിംല|ഹിമാചല്‍ പ്രദേശിലെ ചാംമ്പയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. കര്‍ണാടക, ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്.
കുട്ടികളുടെ തായ്കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെട്ട സംഘം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടമുണ്ടായത്.
യാത്രയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.
Content Highlights:
Seven people including two children were killed when their car plunged into a deep gorge in Chamba, Himachal Pradesh. The victims hailed from Karnataka and Chhattisgarh and had initially traveled to Delhi for a Taekwondo competition. The vehicle lost control during their sightseeing trip.







