National
വിവാദങ്ങള്‍ക്കിടെ നടപടിയുമായി കേന്ദ്രം; ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
പ്രവേശന ഫീസ് തിരിച്ചടവ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവക്കാനാണ് തീരുമാനം.
ന്യൂഡല്‍ഹി | ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങിനെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നാലെയാണ് നടപടി.
പ്രവേശന ഫീസ് തിരിച്ചടവ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവക്കാനാണ് തീരുമാനം. റാങ്കിങ് മത്സരങ്ങളും താത്കാലികമായി നിര്‍ത്തിവക്കും. സര്‍ക്കാര്‍ നിയോഗിച്ച സമിതി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും വരെയാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരിക്കുന്നത്.







