Connect with us

Kerala

കേന്ദ്രം ഗവര്‍ണറെ രാഷ്ട്രീയ ആയുധമാക്കുന്നു; ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടം: സിതാറാം യെച്ചൂരി

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി

Published

|

Last Updated

തിരുവനന്തപുരം \  കേന്ദ്രത്തിനും ആര്‍എസ്എസിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണ്. പ്രതിഷേധം വ്യക്തിപരമല്ല. ഗവര്‍ണരുടേയും കേന്ദ്രത്തിന്റെയും നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ മാത്രമല്ല പ്രശ്‌നങ്ങളുള്ളത്. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്‌നങ്ങളുണ്ട്. കേരളമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ചാന്‍സിലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങള്‍ പ്രകാരമാണ് ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവികൂടി ലഭിച്ചത്. സംസ്ഥാന നിയമമാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ ചില കോടതി വിധികള്‍ സംസ്ഥാന നിയമങ്ങള്‍ക്ക് എതിരെയുണ്ടായി. യുജിസി മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് പ്രധാനമെന്ന് കേന്ദ്രം പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.

 

Latest