Connect with us

Kerala

മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനെ അക്രമിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍

വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം |  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച കേസില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ദിനേശിനെ അക്രമിച്ച സംഭവത്തില്‍ കരവാരം സ്വദേശി അഖിലേഷ് (25),ആറ്റിങ്ങല്‍ വേളാര്‍ക്കുടി സ്വദേശി ജയരാജ് (35),കിഴുവിലം സ്വദേശി വ്യാസന്‍ (32) എന്നിവരെയാണ് ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.

വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന സംഘം ദിനേശിനെ ഇരുമ്പ് വടി കൊണ്ട് തലയില്‍ അടിച്ചു വീഴുത്തി .അടിയേറ്റ് തറയില്‍ വിണ ദിനേശിനെ ചവിട്ടുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു.

പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

 

---- facebook comment plugin here -----

Latest