caravan spring camp
കാരവൻ സ്പ്രിംഗ് ക്യാമ്പ് നോളജ് സിറ്റിയിൽ
ഇന്ത്യൻ ഗ്രാൻഡ് മോസ്‌ക്കിലുള്ള പ്രത്യേക ആത്മീയ സെഷനുകളും ക്യാമ്പിനെ വർണാഭമാക്കും.

ദുബൈ | വിദേശ നാടുകളിൽ നിന്ന് ഹൃസ്വ കാല അവധിക്കായി നാട്ടിലെത്തുന്ന പ്രവാസി വിദ്യാർഥികൾക്കായി പ്രിസം ഗ്ലോബൽ കൗൺസിലിന് കീഴിൽ പഞ്ച ദിന വെക്കേഷൻ ക്യാമ്പ് മാർച്ച് 18 മുതൽ നോളജ് സിറ്റിയിൽ. ഖുർആൻ ആൻഡ് ഇസ്ലാമിക് ലൈഫ് സ്റ്റൈൽ, കരിയർ, ആരോഗ്യം, മെന്റൽ ഹെൽത്ത്, കൗമാരം, ഹെൽത്ത് & ഫിറ്റ്നസ്, കയാക്കിംഗ്, ഫീൽഡ് ട്രിപ്പ് തുടങ്ങിയ അനവധി പ്രവർത്തനാധിഷ്ഠിത സെഷനുകളോടെയാണ് കാരവൻ സ്പ്രിംഗ് ക്യാമ്പ് ഫോർ സ്റ്റാർ ഭക്ഷണ താമസ സൗകര്യങ്ങളോടെ ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജ്യത്തെ തന്നെ ശ്രദ്ധേയമായ ഇന്ത്യൻ ഗ്രാൻഡ് മോസ്‌ക്കിലുള്ള പ്രത്യേക ആത്മീയ സെഷനുകളും ക്യാമ്പിനെ വർണാഭമാക്കും.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക കേരള :9947186911 ,UAE :0558600813.വെബ്സൈറ്റ് : caravancamp.in
---- facebook comment plugin here -----