Kerala
കൊല്ലത്തും അടൂരിലും വാഹനാപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
കൊല്ലം സ്വദേശി സഞ്ജീവ് കുമാര്‍ ആണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ലോറിയില്‍ തട്ടിവീഴുകയായിരുന്നു.
കൊല്ലം/പത്തനംതിട്ട | കൊല്ലം കടപ്പാക്കടയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലം സ്വദേശി സഞ്ജീവ് കുമാര്‍ ആണ് മരിച്ചത്.
ഇയാള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ലോറിയില്‍ തട്ടിവീഴുകയായിരുന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു.
അടൂര്‍ പഴകുളത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. അടൂരില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസാണ് മറിഞ്ഞത്.
---- facebook comment plugin here -----