Connect with us

കണ്ണൂര്‍ കാട്ടാമ്പള്ളി പുല്ലൂപ്പിക്കടവില്‍ മീന്‍പിടിക്കാനായി പോയ തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. പുല്ലൂപ്പി സ്വദേശി കൊളപ്പാല്‍ വീട്ടില്‍ റമീസ് (25) ന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായ സുഹൃത്തുക്കളായ അത്താഴകുന്ന് സ്വദേശി സഹദ് (27) , അസ്‌ക്കര്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
മൂന്നുപേരെയും ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. തിങ്കള്‍ രാവിലെയാണ് പുല്ലൂപ്പിക്കടവിന് സമീപം റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേരെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ തുടരുന്നു.

 

വീഡിയോ കാണാം

Latest