Connect with us

തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങി ആശുപത്രിയില്‍ എത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ഥിനിക്കു ആശുപത്രിയില്‍ നിന്നു നട്ടെല്ലിനു ക്ഷതമേറ്റു.

ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യ തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങിയതു ചികിത്സിക്കാനാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. തൊണ്ടയിലെ മുള്ളെടുക്കാന്‍ പോയ വിദ്യാര്‍ഥിനിക്ക് ഇപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി.

ഇ.എന്‍.ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുക്കാന്‍ പോയതാണ് കുട്ടിക്കു ദുരന്തമായത്. എക്‌സ്‌റേ എടുക്കുന്നതിനിടെ യന്ത്രത്തിന്റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നട്ടെല്ലിനു ശക്തിയായി ഇടിക്കുകയായിരുന്നു.

 

വീഡിയോ കാണാം

Latest